പുതുവർഷത്തെ വരവേറ്റു ജെപിഎം കോളജ്

11:36 PM Jan 06, 2017 | Deepika.com
ലബ്ബക്കട: കേരളപ്പിറവിയുടെ 60 വർഷം പഠിപ്പിച്ച 60 നന്മകൾ പുതുതലമുറയ്ക്കു പകർന്നുനൽകി ജെപിഎം ആർട്സ് ആൻഡ് സയൻസ് കോളജ് പുതുവർഷത്തെ വരവേറ്റു. വജ്രജൂബിലി ആഘോഷിക്കുന്ന കേരളത്തിന്റെ 60 വർഷത്തെ ചരിത്രവും അവ പഠിപ്പിച്ച പാഠങ്ങളും ചിത്രീകരിച്ച സമ്മാനങ്ങൾ ലബ്ബക്കട ലൂർദ് മാത എൽപി സ്കൂളിലെ കുരുന്നുകൾക്ക് നൽകിയായിരുന്നു ജെപിഎം പുതുവർഷത്തെ വരവേറ്റത്. കോളജിന്റെ ന്യൂസ് ജേർണൽ ജെപിഎം പോസ്റ്റാണ് ആഘോഷം സംഘടിപ്പിച്ചത്. സ്കൂൾ മാനേജർ ഫാ. നോബിൾ കുത്തനാപ്പള്ളിൽ, കോളജ് അസിസ്റ്റന്റ് മാനേജർ ഫാ. ജിസ് കിഴക്കേൽ, ഹെഡ്മിസ്ട്രസ് വി.എസ്. ജെസി, ജെപിഎം കോളജ് അധ്യാപകരായ ബിനീഷ് ജോസഫ്, ജിത്തുമോൻ ജോയി, അമൽ ജെ. ടൈറ്റസ്, അമൽ രാധാകൃഷ്ണൻ തുടങ്ങിയവർ ആഘോഷങ്ങൾക്ക് നേതൃത്വംനൽകി.