ശബരിമല തീർഥാടനം കഴിഞ്ഞു മടങ്ങവേ യുവാവ് പുഴയിൽ മുങ്ങിമരിച്ചു

11:08 PM Jan 06, 2017 | Deepika.com
മാഹി: മാഹി ചാലക്കരയിൽനിന്നും ശബരിമല തീർഥാടനം കഴിഞ്ഞു തിരിച്ചുവരികയായിരുന്ന യുവാവ് മുങ്ങിമരിച്ചു. ചാലക്കര പോന്തയാട്ട് ഗ്യാസ് ഗോഡൗണിനടുത്ത പള്ളിക്കുട്ടിപ്പറന്പത്തു സുജേഷ് (33) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു സംഭവം. ചാലക്കര വരപ്രത്ത് കാവ് പരിസരത്തുനിന്നു ബുധനാഴ്ചയാണ് ഇയാൾ ഉൾപ്പെട്ട സംഘം യാത്രതിരിച്ചത്. ശബരിമല ദർശനം കഴിഞ്ഞു തിരിച്ചുവരവെ പാലായിൽ കുളിക്കടവിൽ ഇറങ്ങിയപ്പോൾ അടിയൊഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. അഗ്നിശമനസേന എത്തിയാണു മൃതദേഹം കരയ്ക്കെത്തിച്ചത്. സുരേന്ദ്രൻജാനകി ദന്പതികളുടെ മകനാണ്. സഹോദരി: സുജിഷ. മാഹി ഗ്യാസ് ഏജൻസിയിലെ ലോഡിംഗ് തൊഴിലാളിയാണു മരിച്ച സുമേഷ്. അവിവാഹിതനാണ്.