ട്രെയിൻ തട്ടി മരിച്ച നിലയിൽ

11:08 PM Jan 06, 2017 | Deepika.com
കണ്ണൂർ: ചാലയിൽ വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പെരളശേരി കള്ളുഷാപ്പിന് സമീപത്തെ ചന്ദ്രോത്ത് വീട്ടിൽ കോരൻറെ മകൻ ഗോവിന്ദൻ (65) യാണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ ചാല റെയിൽവേ ക്രോസിംഗിനായിരുന്നു സംഭവം. മാഹി സിമൻറ് ഗോഡൗണിലെ ജോലിക്കാരനാണ്. എടക്കാട് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.