പ്രേ​ഷി​ത​വാ​ര​ത്തി​ന് ഇ​ന്ന് ആ​ർ​ച്ച് ബി​ഷ​പ് തി​രി​തെ​ളി​ക്കും

07:51 AM Jan 06, 2017 | Deepika.com
ത​ല​ശേ​രി: സീ​റോ​മ​ല​ബാ​ർ മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മി​ഷ​നെ അ​റി​യാ​നും സ്നേ​ഹി​ക്കാ​നും മി​ഷ​ന​റി​യാ​യി​ത്തീ​രാ​നും വി​ശ്വാ​സി​ക​ളെ ആ​ഹ്വാ​നം ചെ​യ്തു​കൊ​ണ്ട് ജ​നു​വ​രി ആ​റ് ദ​ന​ഹാ തി​രു​നാ​ൾ മു​ത​ൽ 12-ാം തി​യ​തി വ​രെ ന​ട​ത്തു​ന്ന പ്രേ​ഷി​ത​വാ​ര​ത്തി​ന് ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ൽ ഇ​ന്നു തു​ട​ക്ക​മാ​കും.
ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. ത​ല​ശേ​രി അ​തി​രൂ​പ​ത കേ​ന്ദ്ര​ത്തി​ൽ രാ​വി​ലെ 6.15 ന് ​ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ടി​ന്‍റെ മു​ഖ്യകാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി​യ​ർ​പ്പ​ണ​വും തു​ട​ർ​ന്ന് പ്രേ​ഷി​ത​വാ​ര സ​ന്ദേ​ശ​വും ഉ​ണ്ട​ാകും. പ്രേ​ഷി​ത​വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​തി​രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും മി​ഷ​നെ സ​ഹാ​യി​ക്കു​വാ​നും മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​വാ​നു​മാ​യി പ്രാ​ർ​ഥനാ​ശു​ശ്രൂ​ഷ​ക​ൾ, മി​ഷ​ൻ റാ​ലി, മി​ഷ​ന​റി​മാ​രെ ആ​ദ​രി​ക്ക​ൽ എന്നി​വ​യും ന​ട​ക്കും. അ​തി​നൊ​രു​ക്ക​മാ​യി എ​ല്ലാ കു​ടും​ബ​ങ്ങ​ളി​ലും പ്രേ​ഷി​ത​വാ​ര പ്രാ​ർ​ഥ​ന​ക​ൾ ന​ൽ​കി​യി​രു​ന്നു. ആ​ർ​ച്ച് ബി​ഷ​പ് എ​മരി​റ്റ​സ് മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം, വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഏ​ബ്ര​ഹാം പോ​ണാ​ട്ട്, മോ​ണ്‍. അ​ല​ക്സ് താ​രാ​മം​ഗ​ലം എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും. ഭാ​ര​ത​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ്രേ​ഷി​ത ശു​ശ്രൂ​ഷ​ചെ​യ്യു​ന്ന​വ​രെ പ്രാ​ർ​ഥന​വ​ഴി​യും സാ​ന്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്കു​ന്ന​തി​നായി രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള​താ​ണ് സീ​റോ​മ​ല​ബാ​ർ മി​ഷ​ൻ.