കണ്ണൂർ: ജില്ലയിൽ കശുമാങ്ങ സംഭരിച്ച് മൂല്യവർധിത ഉത്പന്നം എന്ന നിലയിൽ വൈൻ നിർമിച്ചു വിതരണം ചെയ്യുമെന്ന് ചെയർമാൻ എസ്.ജെ. ജയമോഹൻ. മൂന്നു മാസത്തെ കശുവണ്ടി സീസണ് അവസാനിച്ചാൽ തൊഴിലാളികൾക്കും മറ്റും തൊഴിൽ ഇല്ലാത്ത സാഹചര്യമാണ്. അതോടൊപ്പം കോർപറേഷന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനുമാണ് മൂല്യവർധിത ഉത്പന്നങ്ങൾ നിർമിച്ചു നല്കുന്നതെന്നും ചെയർമാൻ പറഞ്ഞു.
ജാം, വിനാഗിരി എന്നിവ നിർമിക്കുന്നതിനുള്ള പദ്ധതിക്കും രൂപം നൽകിയിട്ടുണ്ട്. തലശേരിയിൽ പ്രവർത്തിക്കുന്ന കശുവണ്ടി ഫാക്ടറിയോടനുബന്ധിച്ചാണ് സംസ്ഥാനത്തെ തന്നെ ആദ്യ പദ്ധതിക്കു തുടക്കമിടുക. കശുവണ്ടി മേഖലയിൽ തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് തലശേരി കേന്ദ്രത്തിൽ പരിശീലനവും തൊഴിലും നൽകുമെന്നും ചെയർമാൻ പറഞ്ഞു.
കോർപറേഷൻ വൈൻ നിർമിക്കും
07:51 AM Jan 06, 2017 | Deepika.com