തയ്യൽക്കട ഉടമ കടയിൽ തൂങ്ങി മരിച്ച നിലയിൽ

03:40 AM Jan 06, 2017 | Deepika.com
നീലേശ്വരം: ബങ്കളം ദിവ്യംപാറയിലെ പി.എം. ഗോവിന്ദനെ (52) യാണു നീലേശ്വരം രാജാ റോഡിൽ മേൽപ്പാലത്തിനു സമീപത്തെ ടൈംസ് ടെയ്ലേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തൈക്കടപ്പുറം അങ്കണവാടിയിലെ അധ്യാപിക മാവുങ്കാൽ സ്വദേശിനി വൃന്ദയാണ് ഭാര്യ. മക്കൾ: ശ്രുതി, കാവ്യ, ബിജിൻ. സഹോദരങ്ങൾ: നാരായണി (പച്ചക്കറി വിൽപന), ബാലൻ (തയ്യൽ തൊഴിലാളി, കാഞ്ഞങ്ങാട്), പത്മനാഭൻ, പി.എം. ചന്ദ്രൻ (ഇരുവരും െരഡെവർമാർ), രുഗ്മിണി.


കാഞ്ഞങ്ങാട് : ബല്ല കുറ്റിക്കാലാൽ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പ്രവാസിയായ നാരായണൻറെ ഭാര്യ സുശീലയാണ്(40) മരിച്ചത്. മക്കൾ: വിഷ്ണു നാരായണൻ, വൈഷ്ണവ് നാരായണൻ. സഹോദരങ്ങൾ: അനീഷ്, സതീശൻ. ഹൊസ്ദുർഗ് പോലീസ് കേസെടുത്തു.