കണ്ടക്ടർ കുഴഞ്ഞുവീണു മരിച്ചു

03:38 AM Jan 06, 2017 | Deepika.com
മാനന്തവാടി: കെഎസ്ആർടിസി മാനന്തവാടി ഡിപ്പോയിലെ കണ്ടക്ടർ എരുത്തെരുവ് കല്ലുമൊട്ടംകുന്ന് തേനാലിൽ സുനിൽ ദേവസ്യ (40) കുഴഞ്ഞുവീണു മരിച്ചു. സംസ്കാരം ഇന്ന് നാലിനു മാനന്തവാടി അമലോത്ഭവമാതാ പള്ളിയിൽ.

ബുധനാഴ്ച രാത്രി വീടിനു സമീപത്തെ കോർട്ടിൽ ഷട്ടിൽ കളി കാണുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പരേതനായ ദേവസ്യ സിസിലി ദന്പതികളുടെ മകനാണ്. ഭാര്യ: ജ്യോത്സ്ന. മക്കൾ: സാരംഗ്, സംഗീത്, സാവിയോ. സഹോദരങ്ങൾ ഷിനോജ്, ഷീന (നഴ്സ്, അയർലണ്ട്), സോണിയ, സിൽവി.