പ്രകൃതി ചൂഷണത്തിനെതിരേ തൂലിക പടവാളാക്കി ആര്യനന്ദ

03:04 AM Jan 06, 2017 | Deepika.com
തൃക്കരിപ്പൂർ: പറയുവാൻ ആഗഹമുണ്ട്; പക്ഷേ പറഞ്ഞു കേൾപ്പിക്കാൻ അപ്രത്യക്ഷരായഓർമകൾ മാത്രം മതിയോ... കെ.ആര്യനന്ദയുടെ പറയുവാൻ ബാക്കിയുണ്ട് എന്ന കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്. പൂക്കളും കിളികളും ഇല്ലാതാകുന്ന പ്രകൃതിയെക്കുറിച്ച് ഹൃദയത്തിൽ തൊടുന്ന ഭാഷയിലാണ് ആര്യനന്ദ കവിത രചിച്ചത്. കുട്ടികൾ സാമൂഹ്യപ്രശ്നങ്ങളെ ഗൗരവമായി കാണുന്നുണ്ടെന്നാണ് കവിതാരചനയിലെ വിധികർത്താക്കൾ പറയുന്നത്. തന്റെ പ്രിയകവിയായ വൈലോപ്പിള്ളി ശ്രീധരമേനോന്റെ രചനകളാണ് പ്രകൃതിചൂഷണത്തിനെതിരായി തൂലിക ചലിപ്പിക്കാൻ ആര്യനന്ദയ്ക്ക് പ്രചോദനമാകുന്നത്. യുപി വിഭാഗത്തിൽ ഇതു തുടർച്ചയായ മൂന്നാംതവണയാണ് ആര്യനന്ദ ഒന്നാമതെത്തുന്നത്. ബാര ജിയുപിഎസിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. പാലക്കുന്ന് സ്വദേശിയും ബാര സ്കൂളിലെ അധ്യാപകനായ ആർ.പി.ബാബുവിന്റെയും കവയിത്രി സിനി കെ.ബളാലിന്റെയും മകളാണ്.