ചിത്രരചനയിൽ ചേട്ടന്മാരുടെ പാതപിന്തുടർന്ന് കുഞ്ഞനിയൻ

03:04 AM Jan 06, 2017 | Deepika.com
തൃക്കരിപ്പൂർ: കാൻവാസിൽ ചേട്ടന്മാർ വിജയചിത്രങ്ങൾ ചാലിക്കുന്നതു കണ്ടാണ് മനു വളർന്നത്. കളർപെൻസിലുകളും ചായക്കൂട്ടുകളും പെയിന്റിംഗ് ബ്രഷുകളും ആയിരുന്നു അവന്റെ കൂട്ടുകാർ. ചേട്ടന്മാരായ അനിൽ, സുനിൽ, സനൽ എന്നിവർ ഉപജില്ല, ജില്ലാ, സംസ്‌ഥാന കലോത്സവങ്ങളിൽ നിരവധിതവണ വെന്നിക്കൊടി പാറിച്ചിരുന്നു. ഇവരുടെ പാത പിന്തുടർന്ന ചെമ്മനാട് ജിഎച്ച്എസ്എസിലെ പ്ലസ്ടു കൊമേഴ്സ് വിദ്യാർഥിയായ എ.മനുവിന് പിഴച്ചില്ല. ഇത്തവണയും പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ എന്നീയിനങ്ങളിൽ മനു ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി. ചെമ്മനാട് ജിഎച്ച്എസ്എസിലെ പ്ലസ്ടു കൊമേഴ്സ് വിദ്യാർഥിയാണ്. പരവനടുക്കത്തെ കൃഷ്ണൻ–ഗംഗ ദമ്പതികളുടെ മകനാണ്.