ആദ്യദിനം എഴുത്ത്, വര

03:04 AM Jan 06, 2017 | Deepika.com
തൃക്കരിപ്പൂർ: റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ സ്റ്റേജിതര മത്സരങ്ങൾ നടന്ന ആദ്യദിനം കന്നഡ വിഭാഗത്തിലെ ഇനങ്ങൾ ഒഴിച്ചുള്ളവ പൂർത്തിയായപ്പോൾ ആതിഥേയരായ ചെറുവത്തൂർ ഉപജില്ല മുന്നിൽ. കാസർഗോഡാണ് രണ്ടാം സ്‌ഥാനത്ത്. ആദ്യദിനം 71 ഇനങ്ങളാണ് നടന്നത്. ജനറൽ, ഹയർസെക്കൻഡറി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ചെറുവത്തൂർ–155 പോയിന്റും കാസർഗോഡ്–147 പോയിന്റും നേടി.ഹൈസ്കൂൾ: ചെറുവത്തൂർ (64), കാസർഗോഡ് (59). യുപി: ഹൊസ്ദുർഗ് (31), ബേക്കൽ (27). അറബിക് ഹൈസ്കൂൾ: കാസർഗോഡ് (35), ബേക്കൽ, ചെറുവത്തൂർ (33 വീതം). യുപി: കാസർഗോഡ് (20) ബേക്കൽ, ചെറുവത്തൂർ (18). സംസ്കൃതം യുപി: ചെറുവത്തൂർ, ബേക്കൽ, മഞ്ചേശ്വരം, കുമ്പള സബ് ജില്ലകളും 15 പോയിന്റ് വീതം. ഹൈസ്കൂൾ: മഞ്ചേശ്വരം, ചെറുവത്തൂർ, കുമ്പള, ചിറ്റാരിക്കാൽ, ഹൊസ്ദുർഗ് 15 പോയിന്റും നേടി ഒപ്പത്തിനൊപ്പമാണ്.

വേദി ഒന്ന്: പദ്യംചൊല്ലൽ–കന്നട (ഹൈസ്കൂൾ–ജനറൽ, ഹയർസെക്കൻഡറി–ജനറൽ, യുപി). പ്രസംഗം–കന്നട (യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി), പൂരക്കളി (ഹൈസ്കൂൾ, ഹയർസെക്കൻഡറി)

വേദി രണ്ട്: ലളിതഗാനം (യുപി)–ലളിതഗാനം ആൺ. (ഹൈസ്കൂൾ, ഹയർസെക്കൻഡറി), ലളിതഗാനം പെൺ–(ഹൈസ്കൂൾ, ഹയർസെക്കൻഡറി), സംഘഗാനം–(യുപി, ഹയർസെക്കൻഡറി), ദേശഭക്‌തിഗാനം–(യുപി, ഹയർസെക്കൻഡറി)

വേദിമൂന്ന്: പദ്യംചൊല്ലൽ–ഹിന്ദി (യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി), പ്രസംഗം–ഹിന്ദി (യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി)

വേദി നാല്: പദ്യംചൊല്ലൽ–മലയാളം (യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി), പ്രസംഗം–മലയാളം (യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി). കാവ്യകേളി–(ഹൈസ്കൂൾ, ഹയർസെക്കണ്ടറി), അക്ഷരശ്ലോകം–(യുപി, ഹൈസ്കൂൾ)

വേദി അഞ്ച്: തബല–(ഹൈസ്കൂൾ, ഹയർസെക്കൻഡറി), മൃദംഗം/ഗഞ്ചിറ/ഘടം–(ഹൈസ്കൂൾ), മൃദംഗം–(ഹയർസെക്കൻഡറി) മദ്ദളം (ഹയർസെക്കൻഡറി).

വേദി ആറ:് ഖുറാൻ പാരായണം–(യുപി, ഹൈസ്കൂൾ), ഗദ്യവായന (യുപി)–പ്രസംഗം അറബിക് (യുപി). പദ്യംചൊല്ലൽ–അറബിക് (യുപി–ജനറൽ, ഹൈസ്കൂൾ–ജനറൽ,ഹയർസെക്കണ്ടറി–ജനറൽ) പദ്യംചൊല്ലൽ ആൺ (യുപി) പദ്യംചൊല്ലൽ പെൺ (യുപി)

വേദി ഏഴ്: പദ്യംചൊല്ലൽ–(ഹൈസ്കൂൾ, ഹയർസെക്കൻഡറി–ജനറൽ). പ്രഭാഷണം–(യുപി, ഹൈസ്കൂൾ), പ്രസംഗം (ഹയർ സെക്കൻഡറി–ജനറൽ), കഥാകഥനം (യുപി), സിദ്ധരൂപോച്ഛാരണം–ആൺ (യുപി). സിദ്ധരൂപോച്ഛാരണം പെൺ–(യുപി), ഗദ്യപാരായണം–(യുപി) സമസ്യാ പൂരണം–(യുപി, ഹൈസ്കൂൾ), പ്രശ്നോത്തരി–(യുപി, ഹൈസ്കൂൾ), അക്ഷരശ്ലോകം–(യുപി, ഹൈസ്കൂൾ).