നല്ല പുഴയൊഴുകട്ടെ

03:04 AM Jan 06, 2017 | Deepika.com
വെള്ളരിക്കുണ്ട്: ഫെയർ ട്രേഡ് അലയൻസ് കേരളയുടെയും സെന്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും ആരോഗ്യപ്രവർത്തകരുടെയും നേതൃത്വത്തിൽ സുഗന്ധ വാഹിനിപ്പുഴ ശുചീകരിച്ചു. പുഴയിലെ പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്തു. വിത്തുത്സവത്തിനു മുന്നോടിയായാണു പുഴ ശുചീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് എം.രാധാമണി ഉദ്ഘാടനം ചെയ്തു. ജയിംസ് ആലകുളം അധ്യക്ഷത വഹിച്ചു. ഫാ.ജോയി കൊച്ചുപാറ, ബാബു കോഹിനൂർ, ജിമ്മി ഇടപ്പാടി, മോൻസി എന്നിവർ പ്രസംഗിച്ചു. ഫെയർ ട്രേഡ് സംസ്‌ഥാന സെക്രട്ടറി സജി പുളിക്കൽ സ്വാഗതവും ഷിജു കൊട്ടാരം നന്ദിയും പറഞ്ഞു.