ഹർത്താൽ ദിനത്തിലെ അക്രമം: 12 പേർ അറസ്റ്റിൽ

03:04 AM Jan 06, 2017 | Deepika.com
കാസർഗോഡ്: ഹർത്താൽ ദിനത്തിൽ നടന്ന പ്രകടനത്തിനിടെ അക്രമം നടത്തിയ സംഭവത്തിൽ 12 ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് അണങ്കൂരിലെ ആദർശ് (23), ആർഡി നഗറിലെ ആർ. അവിനാഷ് (29), വിദ്യാനഗർ നെൽക്കളയിലെ അജയൻ (20), ആരിക്കാടി ബംബ്രാണയിലെ യു.കെ. മഹേഷ് (23), കുഡ്ലു പെർണടുക്കയിലെ പി. പുരുഷോത്തമൻ (35) എന്നിവരാണ് അറസ്റ്റിലായത്. താലൂക്ക് ഓഫീസിനു സമീപത്തെ എൻജിഒ യൂണിയൻ പതാക നശിപ്പിച്ചതിനും പുതിയ ബസ്സ്റ്റാൻഡിനു സമീപത്തെ സഹകരണ ബാങ്കിനു കല്ലെറിഞ്ഞതിനും ചുരി കളിയങ്കാട്ടെ ചന്ദ്ര നായിക്ക് (25), എരിയാൽ കുറുവയൽ സ്വദേശികളായ വി.അക്ഷയ് (21), കുമാർ (30), അണങ്കൂരിലെ എൻ. ആദർശ് (27), മന്നിപ്പാടിയിലെ എം. സന്തോഷ് (24), കാസർഗോഡ് അശോക് നഗറിലെ കെ.നന്ദിത് (32), ആർഡി നഗർ ഗംഗൈ റോഡിലെ കെ.എസ്. വിഘ്നേഷ് (20) എന്നിവരെയും അറസ്റ്റ് ചെയ്തു.