പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ൻ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്

02:25 AM Jan 06, 2017 | Deepika.com
മൂ​വാ​റ്റു​പു​ഴ: പാ​ടം നി​ക​ത്തി​യ​തു പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്. ആ​യ​വ​ന പ​ഞ്ചാ​യ​ത്തം​ഗം ഏ​നാ​ന​ല്ലൂ​ർ കൊ​റ്റാം​ചേ​രി​ൽ പോ​ളിന്‍റെ ഉ​ട​സ്ഥ​ത​യി​ലു​ള്ള 62 സെന്‍റോളം പാ​ട​ശേ​ഖ​ര​മാ​ണ് മ​ണ്ണി​ട്ടു നി​ക​ത്തി​യ​ത്.
സം​ഭ​വ​ത്തി​ൽ പ്രതിഷേധിച്ച് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ല്ലേ​ജ്, പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ളി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യി​രു​ന്നു. ഇതേത്തു​ട​ർ​ന്നു ഏ​നാ​ന​ല്ലൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​റും ആ​യ​വ​ന കൃ​ഷി ഓ​ഫീ​സ​റും പ​രി​ശോ​ധ​ന ന​ട​ത്തി. കേ​ര​ള ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണ നി​യ​മം ലം​ഘി​ച്ചാ​ണ് പാ​ടം മ​ണ്ണി​ട്ടു നി​ക​ത്തി​യ​തെ​ന്നു കാ​ണി​ച്ച് ജി​ല്ലാ​ക​ള​ക്ട​ർ​ക്കു റി​പ്പോ​ർ​ട്ടും ന​ൽ​കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പാ​ടം പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ൻ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ട​ത്. ഇ​ക്കാ​ര്യ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ ആ​ർ​ഡി​ഒ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.