കൂത്താട്ടുകുളത്ത് പ്ലാ​സ്റ്റി​ക് കാ​രി​ബാ​ഗു​ക​ൾ പി​ടി​ച്ചെ​ടു​ത്തു

02:25 AM Jan 06, 2017 | Deepika.com
കൂ​ത്താ​ട്ടു​കു​ളം: ന​ഗ​ര​സ​ഭാ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ത്താ​ട്ടു​കു​ളം ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. 50 മൈ​ക്രോ​ണി​ൽ താ​ഴെ​യു​ള്ള പ്ലാ​സ്റ്റി​ക് കാ​രി ബാ​ഗു​ക​ളു​ടെ വി​ല്പ​ന​യും ഉ​പ​യോ​ഗ​വും നി​യ​ന്ത്രി​ക്കു​ന്ന​തിന്‍റെ ഭാ​ഗ​മാ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന.
പ​രി​ശോ​ധ​ന​യി​ൽ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്നു 25 മു​ത​ൽ 40വ​രെ മൈ​ക്രോ​ണി​ലു​ള്ള ക​വ​റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. ക​വ​റു​ക​ൾ ക​ണ്ടെ​ടു​ത്ത സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു ന​ഗ​ര​സ​ഭ 500 രൂ​പ പി​ഴ ഈ​ടാ​ക്കി.
വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​മെ​ന്നും നി​യ​മം ലം​ഘി​ക്കു​ന്ന​വ​രി​ൽനി​ന്നു പ​തി​നാ​യി​രം രൂ​പ വ​രെ​യു​ള്ള പി​ഴ ഈ​ടാ​ക്കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ന​ഗ​ര​സ​ഭ സീ​നി​യ​ർ ക്ലാ​ർ​ക്ക് റെ​ജി വി. ​ജോ​സ​ഫ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സി.​ജെ. സാ​ബു, എ​ൻ.​കെ. സു​ഗ​ത​മ്മ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.