മാനാട്ടുപറന്പ് ഉൗട്ടുതിരുനാൾ ഇന്ന്
02:25 AM Jan 06, 2017 | Deepika.com
വൈപ്പിൻ: നായരന്പലം മാനാട്ടുപറന്പ് തിരുഹൃദയ ദേവാലയത്തിലെ 18ാമതു ഉൗട്ട് തിരുനാളിനു മോണ്‍. മാത്യു ഇലഞ്ഞിമറ്റം കൊടിയേറ്റി. വികാരി ഫാ. ജോർജ് കളത്തിപ്പറന്പിൽ സഹകാർമികത്വം വഹിച്ചു. ഇന്നാണ് തിരുനാളും നേർച്ചസദ്യയും. ഒരു ലക്ഷം പേർക്കാണ് നേർച്ചസദ്യ ഒരുക്കിയിട്ടുള്ളത്. രാവിലെ 6.30, 9.30, വൈകുന്നേരം 3.30, 5.30 എന്നീ സമയങ്ങളിൽ ദിവ്യബലി, നൊവേന, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നിവ ഉണ്ടായിരിക്കും. 9.30നുള്ള തിരുനാൾ ദിവ്യബലിക്ക് ആർച്ച് ബിഷപ് എമരിറ്റസ് ഡോ. ഫ്രാൻസീസ് കല്ലറക്കൽ മുഖ്യകാർമ്മികത്വം വഹിക്കും. ഫാ. സിബി വചന പ്രഘോഷണം നടത്തും. തുടർന്ന് നേർച്ചസദ്യ ആശീർവാദവും വിതരണവും നടക്കും. വൈകുന്നേരം മൂന്നു വരെ നേർച്ചസദ്യ തുടരും.