കൊച്ചി: ഗിരിനഗർ സെക്ഷന്റെ പരിധിയിൽ വ്യാപാർഭവൻ, ജിജി കോർണർ, കടവന്ത്ര ജംഗ്ഷൻ മുതൽ പഞ്ചായത്ത് ജംഗ്ഷൻ വരെ ഇന്ന് രാവിലെ ഒന്പത് മുതൽ വൈകുന്നേരം അഞ്ചു വരെ വൈദ്യുതി മുടങ്ങും.തൃപ്പൂണിത്തുറ സെക്ഷന്റെ പരിധിയിൽ ഫയർ സ്റ്റേഷൻ, ഒഇഎൻ, വെള്ളക്കിനാവ് അന്പലം പരിസരം, പനക്കൽ എന്നിവിടങ്ങളിൽ രാവിലെ ഒന്പത് മുതൽ ഉച്ചക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും.
കോളജ് സെക്ഷന്റെ പരിധിയിൽ ഫുട്പാത്ത് റോഡ്, വീറ്റാ സ്കാൻ സെന്റർ, മൊണാസ്ട്രി റോഡ്, കാരിക്കാമുറി, മുല്ലശേരി കനാൽ, അമ്മൻകോവിൽ റോഡ്, കഐസ്ആർടിസി സ്റ്റാൻഡ് പരിസരപ്രദേശങ്ങളിലും രാവിലെ 10 മുതൽ വൈകുന്നേരം മൂന്ന് വരെയും വടുതല സെക്ഷന്റെ പരിധിയിൽ കർഷകറോഡ്, ഗ്രീൻഗാർഡൻ, ചിറ്റൂർ റോഡിൽ കാട്ടുങ്കൽ അന്പലം മുതൽ വടുതല ഗേറ്റ് വരെ രാവിലെ ഒന്പത് മുതൽ വൈകുന്നേരം അഞ്ചു വരെ വൈദ്യുതി മുടങ്ങും.
വൈറ്റില സെക്ഷന്റെ പരിധിയിൽ വൈറ്റില-പേട്ട റോഡിലും, പേട്ട-മരട് റോഡിലും സമീപപ്രദേശങ്ങളിലും മെട്രോ ജോലികളുമായി ബന്ധപ്പെട്ട് രാവിലെ 10മുതൽ വൈകുന്നേരം ആറു വരെയും ഇടപ്പള്ളി സെക്ഷന്റെ പരിധിയിൽ ദേശാഭിമാനി റോഡ്, പുന്നക്കൽ, പേരണ്ടൂർ, താന്നിക്കൽ, പൊറ്റക്കുഴി, പെരുന്പോട്ട റോഡ്, കീർത്തിനഗർ റോഡ് എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ ഉച്ചക്ക് ഒന്ന് വരെ വൈദ്യുതി മുടങ്ങും. ചേരാനെല്ലൂർ സെക്ഷന്റെ പരിധിയിൽ ചിറ്റൂർ അന്പലം പരിസരം, പൂഴിത്തോട് റോഡ്, ചിറ്റൂർ പള്ളി പരിസരം, ഒഡോണൽ റോഡ്, വയലാർ റോഡ്, വിന്നേഴ്സ് റോഡ്, ചിറ്റൂർപാലം പരിസരം, ഡിവൈൻ നഗർ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ ഉച്ചക്ക് ഒന്ന് വരെ വൈദ്യുതി മുടങ്ങും.
വൈദ്യുതി മുടങ്ങും
02:25 AM Jan 06, 2017 | Deepika.com