വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചു പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും

02:25 AM Jan 06, 2017 | Deepika.com
കി​ഴ​ക്ക​ന്പ​ലം: ട്വ​ന്‍റി ട്വന്‍റി വാ​ർ​ഷി​ക​ത്തി​നി​ടെ ന​ട​ന്ന പ്ര​സം​ഗ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് കു​ന്ന​ത്തു​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 8ന് ​വൈ​കു​ന്നേ​രം 4.30ന് ​പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തും. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ന്ന​ത്തു​നാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​താ​യും മാ​ന​ന​ഷ്ട​ത്തി​നു​ള്ള കേ​സ് ഫ​യ​ൽ ചെ​യ്ത താ​യും ഡി​സി​സി സെ​ക്ര​ട്ട​റി എം.​പി. രാ​ജ​ൻ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കു​ന്ന​ത്തു​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നി​ബെ​ൻ കു​ന്ന​ത്ത് എ​ന്നി​വ​ർ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കി​ഴ​ക്ക​ന്പ​ലം ഇ​ന്ദി​രാ​ഭ​വ​നി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന പ്ര​ക​ട​നം കി​ഴ​ക്ക​ന്പ​ലം ബ​സ് സ്റ്റാ​ൻ​ഡി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പൊ​തു​യോ​ഗ​ത്തി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ. വി​നോ​ദ്, വി.​പി. സ​ജീ​ന്ദ്ര​ൻ എം​എ​ൽ​എ, ബെ​ന്നി ബെ​ഹ​നാ​ൻ, പി.​സി. വി​ഷ്ണു​നാ​ഥ്, കെ.​കെ. ഇ​ബ്രാ​ഹിം കു​ട്ടി, പ്ര​ഫ. എ​ൻ.​പി. വ​ർ​ഗീ​സ്, ജോ​ണ്‍. പി. ​മാ​ണി, സി.​ജെ. ജേ​ക്ക​ബ്, കെ.​പി. പീ​റ്റ​ർ, വ​ർ​ഗീ​സ് ജോ​ർ​ജ്, സി.​പി. ജോ​യി, ടി.​എ​ച്ച്. അ​ബ്ദു​ൾ ജ​ബ്ബാ​ർ, ബി. ​ജ​യ​കു​മാ​ർ, അ​നി​ബെ​ൻ കു​ന്ന​ത്ത്, പി.​ഡി. സ​ന്തോ​ഷ് കു​മാ​ർ, ജേ​ക്ക​ബ്. സി. ​മാ​ത്യു, ഏ​ലി​യാ​സ് കാ​രി​പ്ര, ജോ​ളി ബേ​ബി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.