കാക്കനാട്: ജനപക്ഷ ഭരണം എന്ന ലക്ഷ്യം കൈവരിക്കാൻ സർക്കാരിന് ജീവനക്കാരുടെ സഹകരണം കൂടിയേ തീരൂ എന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ. അഴിമതി വിമുക്തമായ സിവിൽ സർവീസിന് മാത്രമേ ജനങ്ങൾക്ക് കാര്യക്ഷമമായ രീതിയിൽ സേവനം നൽകാൻ കഴിയൂ. സേവനമേഖലകളെ തകർക്കാനുള്ള നീക്കങ്ങളെ അതിജീവിക്കാനുള്ള ജനങ്ങളെക്കൂടി ഒപ്പം നിർത്താൻ ജീവനക്കാർക്ക് സാധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
1967ൽ നടന്ന ക്ഷാമബത്ത സമരത്തിന്റെ അന്‍പതാം വാർഷികാചരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജോയിന്റ് കൗണ്‍സിൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വാർഷികാചരണ യോഗത്തിൽ സംസ്ഥാന വൈസ് ചെയർപേഴ്സണ്‍ ആർ. ഉഷ മുഖ്യ പ്രഭാഷണം നടത്തി.
ജനപക്ഷഭരണത്തിനു സിവിൽ സർവീസ് അഴിമതി വിമുക്തമാകണം: മന്ത്രി തിലോത്തമൻ
02:22 AM Jan 06, 2017 | Deepika.com