വി​ദ്യാ​ർ​ഥി​ക​ളു​ടെ ഹൃ​സ്വ​ചി​ത്രം പു​റ​ത്തി​റ​ക്കി

02:22 AM Jan 06, 2017 | Deepika.com
കൊ​ച്ചി: ഗി​രി​ന​ഗ​ർ ഭ​വ​ൻ​സ് വി​ദ്യാ​ഭ​വ​നി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ഹൃ​സ്വ​ചി​ത്രം നി​യോ​ഗം പ്ര​ദ​ർ​ശി​പ്പി​ച്ചു. രാ​മ​വ​ർ​മ ക്ല​ബി​ൽ അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ സി.​പി. സു​ധാ​ക​ര​പ്ര​സാ​ദ് ഉ​ദ്ഘാ​ടം ചെ​യ്ത സൗ​ഹൃ​ദ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഹൃ​സ്വ​ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. മേ​യ​ർ സൗ​മി​നി ജെ​യി​ൻ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. ന​ട​ൻ വി​ഷ്ണു ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പ​ങ്കെ​ടു​ത്തു. പ്ര​ലോ​ഭ​ന​ങ്ങ​ളി​ൽ വീ​ണു​പോ​കു​ന്ന കൗ​മാ​ര​ത്തെ​ക്കു​റി​ച്ചാ​ണ് ഹൃ​സ്വ​ചി​ത്രം. പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യാ​യ എ​സ്. ഗോ​കു​ൽ കൃ​ഷ്ണ​യാ​ണ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​യാ​യ ഉ​ണ്ണി കെ. ​നാ​യ​നാ​രാ​ണ് നി​ർ​മാ​ണം. വി​ദ്യാ​ർ​ഥി​ക​ൾ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​തും.