കൂവപ്പടി ഉപതെരഞ്ഞെടുപ്പ്: ബിജെപി സീറ്റ് നിലനിർത്തി

02:06 AM Jan 06, 2017 | Deepika.com
പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്ത് 10–ാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിലനിർത്തി. ബിജെപി സ്‌ഥാനാർഥി ഹരിദാസ് നാരായണൻ 70 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഹരിദാസിന് 485 വോട്ടും യുഡിഎഫിലെ മനോജിന് 415 വോട്ടും എൽഡിഎഫ് സ്‌ഥാനാർഥി അഭിമന്യുവിന് 177 വോട്ടുകളും ലഭിച്ചു. ബിജെപി അംഗമായിരുന്ന അഭിലാഷ് മാധവന്റെ മരണത്തെത്തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. 167 വോട്ടുകൾക്കാണ് അന്ന് അഭിലാഷ് വിജയിച്ചത്.