അമ്മവിചാരങ്ങളുടെ അഭിനയമികവിൽ ആൻലിയ

02:06 AM Jan 06, 2017 | Deepika.com
പറവൂർ: പെൺകുട്ടികളെ വളർത്തുന്ന അമ്മമാരുടെ ആകുലതകളെ ഏകാഭിനയ വേദിയിൽ തന്മയത്വത്തോടെ ആവിഷ്കരിച്ച് ആൻലിയ മേരിസ് മോണോ ആക്ടിൽ (ഹൈസ്കൂൾ വിഭാഗം) എ ഗ്രേഡോടെ ഒന്നാം സ്‌ഥാനം നേടി. കളമശേരി രാജഗിരി ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ആൻലിയ. ട്രെയിനിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ മാതാവിന്റെ വിചാരങ്ങളോടു ചേർത്താണു ആൻലിയ മാതൃമനസുകളെ ആവിഷ്കരിച്ചത്. ആലുവ തൈക്കടവിൽ ബിനോയ് ഫിലിപ്പിന്റെയും റജിലിന്റെയും മകളാണ്. കഴിഞ്ഞ വർഷം മോണോ ആക്ടിൽ മൂന്നാം സ്‌ഥാനമായിരുന്നു.