മാർഗംകളിയിൽ സെന്റ് അഗസ്റ്റിൻസിനു വിജയത്തുടർച്ച

02:06 AM Jan 06, 2017 | Deepika.com
പറവൂർ: ഹൈസ്കൂൾ വിഭാഗം മാർഗംകളിയിൽ കുത്തക നിലനിർത്തി മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ജിഎച്ച്എസ്എസ്. ഇക്കുറിയും എ ഗ്രേഡോടെയാണ് ടീം ഒന്നാമതെത്തിയത്.

മുൻ വർഷങ്ങളിൽ സംസ്‌ഥാന കലോത്സവങ്ങളിലും ടീമിനു തുടർച്ചയായി എ ഗ്രേഡ് തിളക്കമുണ്ട്. മൂവാറ്റുപുഴ സ്വദേശിയായ ഇ.എൻ. മോഹനനാണു ടീമിനെ പരിശീലിപ്പിക്കുന്നത്. എട്ടു ടീമുകളാണു ഹൈസ്കൂൾ വിഭാഗത്തിൽ മത്സരിച്ചത്. ഹയർസെക്കൻഡറി വിഭാഗം മാർഗംകളിയിൽ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് എച്ച് എസ്എസിനാണ് ഒന്നാം സ്‌ഥാനം.