ബ​സ് സ​ർ​വീ​സ് നി​ർ​ത്ത​ലാ​ക്ക​ൽ; അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ക്കും

01:35 AM Jan 06, 2017 | Deepika.com
മാ​ന​ന്ത​വാ​ടി: കു​ള​ത്താ​ട പു​തു​ശേ​രി, ക​രി​ന്പി​ൽ റൂ​ട്ടു​ക​ളി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന നി​ർ​ത്ത​ലാ​ക്കി​യ ക​ഐ​സ്ആ​ർ​ടി​സി ബ​സു​ക​ൾ പു​ന:​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 16 മു​ത​ൽ മാ​ന​ന്ത​വാ​ടി എ​ടി​ഒ ഓ​ഫീ​സി​ന് മു​ന്നി​ൽ ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ദി​നേ​ശ് ബാ​ബു അ​റി​യി​ച്ചു.
കു​ള​ത്താ​ട പു​തു​ശേ​രി, ക​രി​ന്പി​ൽ റൂ​ട്ടി​ൽ മൂ​ന്ന് ബ​സ്് സ​ർ​വീ​സു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ ഒ​രു ബ​സാ​ണ് നി​ർ​ത്ത​ലാ​ക്കി​യ​ത്. ക​രി​ന്പി​ൽ റൂ​ട്ടി​ൽ ഓ​ടി​യി​രു​ന്ന ഏ​ക ബ​സും നി​ർ​ത്ത​ലാ​ക്കി. ഇ​തു​മൂ​ലം വി​ദ്യാ​ർ​ഥി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ത്യേ​ന യാ​ത്ര ചെ​യ്യു​ന്ന​വ​രാ​ണ് വ​ല​ഞ്ഞ​ത്. സ്കൂ​ൾ സ​മ​യ​ത്തെ സ​ർ​വീ​സ് നി​ർ​ത്ത​ലാ​ക്കി​യ​ത് ക​ണ്‍​സ​ഷ​ൻ കാ​ർ​ഡ് എ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് വെ​ട്ടി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. സ​മാ​ന്ത​ര സ​ർ​വീ​സു​ക​ൾ ത​ട​ഞ്ഞാ​ണ് ഈ ​റൂ​ട്ടു​ക​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ബ​സ് സ​ർ​വീ​സ് ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. വ​രു​മാ​ന കു​റ​വി​ന്‍​റെ പേ​രി​ൽ യാ​ത്രാ ദു​രി​തം നേ​രി​ടു​ന്ന ഗ്രാ​മീ​ണ സ​ർ​വീ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കാ​നു​ള്ള നീ​ക്കം ഒ​രു രീ​തി​യി​ലും അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല.
തീ​രു​മാ​നം പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു സ​ർ​വീ​സു​പോ​ലും ന​ട​ത്താ​ൻ സ​മ്മ​തി​ക്കാ​തെ ഗ്യാ​രേ​ജ് ഉ​പ​രോ​ധ​സ​മ​രം ന​ട​ത്തു​ന്ന​തി​നെ കു​റി​ച്ചും ആ​ലോ​ചി​ക്കും. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജോ​ണി മ​റ്റ​ത്തി​ലാ​നി​യും പ​ങ്കെ​ടു​ത്തു.