കൽപ്പറ്റ: ഭരണകൂടത്തെ വിമർശിക്കുന്നവരെയെല്ലാം നിശബ്ദരാക്കുന്ന വർഗീയ ഫാസിസ്റ്റ് ആക്രമണങ്ങളെ പ്രതിരോധിക്കണമെന്ന് വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജൻമിത്വത്തിന്റേയും ജാതിചിന്തയുടേയും നാലുകെട്ട് പൊളിച്ചുകളയാൻ മുതിർന്ന അപ്പുണ്ണിയെന്ന ശക്തനായ കഥാപാത്രത്തെ മലയാളത്തിന് സമ്മാനിച്ച എംടിയും മലയാളത്തിന് ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച സംവിധായകൻ കമലും കലാ-സാംസ്കാരിക കേരളത്തിന്റെ യശസ് ഉയർത്തിയവരാണ്. ഭരണകൂട നിലപാടുകളിലെ തെറ്റ് ചൂണ്ടിക്കാണിക്കുന്ന കലാ - സാംസ്കാരിക പ്രവർത്തകർക്ക് നേരെയുള്ള കടന്നാക്രമണങ്ങളെ മതേതര കേരള ഒറ്റക്കെട്ടായി ചെറുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കൽപ്പറ്റയിൽ ചേർന്ന പ്രതിഷേധയോഗത്തിൽ താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി പി.കെ. ബാബുരാജ്, പ്രസിഡന്റ് കെ.എൻ. ഗോപിനാഥൻ, പി. ശിവദാസ്, സി. ഉഷ, എ.കെ. മത്തായി, കെ. ശിവദാസ്, കെ. വിശാലാക്ഷി തുടങ്ങിയവർ പ്രസംഗിച്ചു.
കലാ - സാംസ്കാരിക പ്രവർത്തകർക്കുനേരേയുള്ള കടന്നാക്രമണം അവസാനിപ്പിക്കണമെന്ന്
01:35 AM Jan 06, 2017 | Deepika.com