പ്ര​ധാ​ന​മ​ന്ത്രി​ക്ക് വ്യാ​പാ​രി വ്യ​വ​സാ​യി യൂ​ത്ത് വിം​ഗ് ക​ത്ത​യ​യ്ക്കും

01:35 AM Jan 06, 2017 | Deepika.com
ക​ൽ​പ്പ​റ്റ: വാ​ണി​ജ്യ വാ​യ്പ​ക​ൾ​ക്ക് മൊ​റ​ട്ടോ​റി​യ​വും പ​ലി​ശ​യി​ള​വും പ്ര​ഖ്യാ​പി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്ക് വ്യാ​പാ​രി വ്യ​വ​സാ​യി യൂ​ത്ത് വിം​ഗ് ക​ത്ത​യ​ക്കും. നോ​ട്ട് പി​ൻ​വ​ലി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കു​ന്ന​തു​വ​രെ വ്യാ​പാ​രി​ക​ളു​ടെ ബാ​ങ്കു​ക​ളി​ലേ​ക്കും മ​റ്റ് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും ഓ​വ​ർ ഡ്രാ​ഫ്റ്റ് അ​ട​ക്ക​മു​ള്ള വാ​ണി​ജ്യ ലോ​ണു​ക​ൾ​ക്ക് ആ​റ് മാ​സ​ത്തെ മൊ​റ​ട്ടോ​റി​യ​വും പ​ലി​ശ​യി​ള​വും അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ത്ത് വിം​ഗ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്ക് 5000 ക​ത്തു​ക​ൾ അ​യ​ക്കു​ന്ന​ത്. നോ​ട്ട് പ്ര​തി​സ​ന്ധി കാ​ർ​ഷി​ക മേ​ഖ​ല​യ​ട​ക്കം സ​മ​സ്ത മേ​ഖ​ല​ക​ളേ​യും സാ​ര​മാ​യി ബാ​ധി​ച്ച​തി​നാ​ൽ ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​മാ​യി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ച്ച​വ​ടം വ​ള​രെ കു​റ​വാ​ണ്.
അ​ട​ക്ക, പൈ​ങ്ങ, നെ​ല്ല്്, കാ​പ്പി വി​ള​വെ​ടു​പ്പ് സീ​സ​ണാ​യ​തി​നാ​ൽ ജി​ല്ല​യി​ലെ മ​ല​ഞ്ച​ര​ക്ക് വി​പ​ണി വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ണ്. മ​ല​ഞ്ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ ക​യ​റ്റി​വി​ട്ട് സ്ഥ​ല​ത്ത് നി​ന്നും പ​ണം ല​ഭി​ക്കാ​ത്ത​തി​നാ​ൽ കൃ​ഷി​ക്കാ​രി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. കാ​പ്പി, പൈ​ങ്ങ, വി​ള​ക​ളു​ടെ വി​ല​യി​ടി​വ് വ്യാ​പാ​ര മേ​ഖ​ല​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. ജി​ല്ല​യി​ൽ കൂ​ടു​ത​ൽ ടൂ​റി​സ്റ്റു​ക​ൾ എ​ത്തു​ന്ന​ത് ഡി​സം​ബ​ർ, ജ​നു​വ​രി മാ​സ​ങ്ങ​ളി​ലാ​ണ്. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി ടൂ​റി​സം മേ​ഖ​ല​യേ​യും ടു​റി​സ്റ്റു​ക​ളു​ടെ എ​ണ്ണ​ത്തേ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി.
പുതിയ ​സാ​ഹ​ച​ര്യ​ത്തി​ൽ വ്യാ​പാ​രി​ക​ൾ ബാ​ങ്കി​ൽ നി​ന്നും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും എ​ടു​ത്ത വാ​ണി​ജ്യ ലോ​ണു​ക​ൾ​ക്ക് ആ​റ് മാ​സ​ത്തെ മൊ​റ​ട്ടോ​റി​യ​വും പ​ലി​ശ​യി​ള​വും അ​നു​വ​ദി​ക്ക​ണ​മെ​ന്ന് യൂ​ത്ത് വിം​ഗ് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ജി​ല്ല​യി​ൽ നി​ന്നും 5000 ക​ത്തു​ക​ൾ പ്ര​ധാ​ന​മ​ന്ത്രി​ക്ക് അ​യ​ക്കും. പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം സു​ൽ്ത്താ​ൻ ബ​ത്തേ​രി​യി​ൽ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഒ.​വി. വ​ർ​ഗീ​സും ക​ൽ​പ്പ​റ്റ​യി​ൽ ജി​ല്ലാ ട്ര​ഷ​റ​ർ കെ. ​കു​ഞ്ഞി​രാ​യി​ൻ​ഹാ​ജി​യും മാ​ന​ന്ത​വാ​ടി​യി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ. ​ഉ​സ്മാ​നും മീ​ന​ങ്ങാ​ടി​യി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ. ​മാ​ത്യു തോ​മ​സും പ​ന​മ​ര​ത്ത് ജി​ല്ലാ വൈ​സ്പ്ര​സി​ഡ​ന്‍​റ് കെ.​ടി. ഇ​സ്മാ​യി​ലും പു​ൽ​പ്പ​ള്ളി​യി​ൽ മ​ത്താ​യി ആ​തി​ര​യും ഉ​ദ്ഘാ​ട​നം ചെ​യ്യും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി യൂ​ത്ത് വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍​റ് ജോ​ജി​ൻ ടി. ​ജോ​യ്, എ​ൻ.​വി. അ​നി​ൽ​കു​മാ​ർ, കു​ഞ്ഞു​മോ​ൻ, ഷാ​ജി ക​രീ​ഷ്മ, കെ.​ടി. ജി​ജേ​ഷ്, മു​നീ​ർ നെ​ടു​ങ്ക​ര​ണ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.