കൽപ്പറ്റ: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് മെന്പർമാർ എഡിസി ഓഫീസ് ഉപരോധിച്ചു. ഒരു വർഷമായി ഇവിടെ ബിഡിഒ ഇല്ല.
ഹൗസിംഗ് ഓഫീസറോ ഹെഡ് ക്ലാർക്കോ, ജൂണിയർ സൂപ്രണ്ടോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ഒരു വർഷമായി ഇവിടെ ഇല്ല.
2016-17 വർഷത്തെ പദ്ധതി വിഹിതം ചെലവഴിക്കുന്നതിനും കേന്ദ്രാവിഷ്കൃത പദ്ധതി പണം ചെലവഴിക്കുന്നതിനും ു ഉദ്യോഗസ്ഥർ ഇല്ല. സാന്പത്തിക വർഷം തീരാൻ ഇനി രണ്ട് മാസം മാത്രമേയുള്ളു. ഇതുവരെ ബന്ധപ്പെട്ടവർ ഉദ്യോഗസ്ഥരെ നിയമിക്കാതെ അലംഭാവം കാണിക്കുകയാണെന്നാരോപിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് മെന്പർമാർ എഡിസി ഓഫിസ് ഉപരോധിച്ചത്. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ജില്ലാ കളക്ടർ എന്നിവരുമായി സമരക്കാർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഉടനടി പരിഹാരമുണ്ടാക്കാമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു.കെപിസിസി നിർവാഹക സമിതിയംഗം എൻ.ഡി. അപ്പച്ചൻ ഉപരോധസമരം ഉദ്ഘാടനം ചെയ്തു.കെ.എൽ. പൗലോസ്, ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് പ്രീത രാമൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്് കെ.ജെ. പൈലി, തങ്കമ്മ യേശുദാസ്, ഗീത ബാബു, കെ.കെ.സി. മൈൂന, ബിന്ദു ജോണ്, കമർ ലൈല, ഫാത്തിമ ബീഗം എന്നിവർ നേതൃത്വം നൽകി.
എഡിസി ഓഫീസ് ഉപരോധിച്ചു
01:35 AM Jan 06, 2017 | Deepika.com