കൽപ്പറ്റ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഡിസിസി പ്രസിഡന്റ്് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.ഒ. റെയ്മണ്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എ. ഹരിഹരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് മംഗലശേരി മാധവൻ മാസ്റ്റർ , മഹിളാ കോണ്‍ഗ്രസ്് പ്രസിഡന്റ്് തങ്കമ്മ യേശുദാസ്, ഡിസിസി സെക്രട്ടറിമാരായ കമ്മന മോഹനൻ, വിജയമ്മ ടീച്ചർ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്മുഖൻ,
ജില്ലാ സെക്രട്ടറി വിപിന ചന്ദ്രൻ മാസസ്റ്റർ, ജില്ലാ വൈസ് പ്രസിഡന്റ് വേണുഗോപാൽ കീഴ്ശ്ശേരി എന്നിവർ പ്രസംഗിച്ചു.
തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം കെപിസിസി നിർവാഹക സമിതിയംഗം എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. സെറ്റൊ ചെയർമാൻ ഉമാശങ്കർ മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സുലോചന ഗോവിന്ദൻകുട്ടി, കുര്യക്കോസ് ആന്റണി, ജില്ലാ ട്രഷറർ ടി.കെ. ജേ കെ.എൽ. പൗലോസ് ഉദ്ഘാടനം ചെയ്തു.
തുടർന്നു നടന്ന സംഘടനാ തെരഞ്ഞെടുപ്പിൽ പ്രസിഡന്റായി ടി.ഒ. റെയ്മണ്‍,
സെക്രട്ടറിയായി വിപിന ചന്ദ്രൻ മാസ്റ്റർ, ട്രഷറർ ടി.കെ. ജേക്കബ്് എന്നിവരെ തെരഞ്ഞെടുത്തു.
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം
01:32 AM Jan 06, 2017 | Deepika.com