കോ​ട്ടൂ​ർ പു​ഴ​യ്ക്ക് ശാ​പ​മോ​ക്ഷം

01:32 AM Jan 06, 2017 | Deepika.com
അ​ന്പ​ല​വ​യ​ൽ: അ​ന്പ​ല​വ​യ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 10 ാം വാ​ർ​ഡി​ലു​ള്ള കോ​ട്ടൂ​ർ പു​ഴ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ശു​ചീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ 65 ശ​ത​മാ​ന​ത്തോ​ളം ജ​ന​ങ്ങ​ളും കു​ടി​വെ​ള്ള​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഇ​വി​ടെ നി​ന്നു​ള്ള വെ​ള്ള​മാ​ണ്.
വാ​ർ​ഡ് മെ​ന്പ​ർ ജ​യ​പ്ര​വീ​ണി​ന്‍​റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ന്ന​ത്. മ​ദ്യ​ക്കു​പ്പി​ക​ളും പ്ലാ​സ്റ്റി​ക്് മാ​ലി​ന്യ​ങ്ങ​ളും മ​റ്റ് പാ​ഴ് വസ്തു​ക്ക​ളും കൊ​ണ്ട് പു​ഴ​യു​ടെ നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ടി​രു​ന്നു.
കോ​ട്ടൂ​ർ കു​ടി​വെ​ള്ള പ​ദ്ധ​തി അ​ന്പ​ല​വ​യ​ൽ ടൗ​ണ്‍ മ​റ്റ് പ​തി​നൊ​ന്നോ​ളം വാ​ർ​ഡു​ക​ളി​ലെ ജ​ന​ങ്ങ​ളും ഈ ​പു​ഴ​യെ ആ​ശ്ര​യി​ച്ചാ​ണ് ക​ഴി​യു​ന്ന​ത്.
ഈ ​കു​ടി​വെ​ള്ള സ്രോ​ത​സ് വൃ​ത്തി​യാ​ക്കി സൂ​ക്ഷി​ക്കേ​ണ്ട​ത് പ​ഞ്ചാ​യ​ത്തി​ന്‍​റെ​യും ജ​ന​ങ്ങ​ളു​ടെ​യും ക​ട​മ​യാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്് സീ​ത വി​ജ​യ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പു​ഴ​യു​ടെ പാ​ർ​ശ്വ​വ​ശ​ങ്ങ​ളി​ൽ ബോ​ർ​ഡ് സ്ഥാ​പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
എം.​വി. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെ​ന്പ​ർ ജ​യ​പ്ര​വീ​ണി​ന്‍​റെ നേ​തൃ​ത്വ​ത്തി​ൽ കോ​ട്ടൂ​ർ പു​ഴ സം​ര​ക്ഷ​ണ സ​മി​തി​ക്ക് രൂ​പം ന​ൽ​കു​ക​യും ചെ​യ്തു.