കലാമാമാങ്കത്തിന് ഇന്ന് തിരശീല വീഴും

12:32 AM Jan 06, 2017 | Deepika.com
കാഞ്ഞിരപ്പള്ളി: നാലുനാളായി കാഞ്ഞിരപ്പള്ളിയിൽ നടന്ന കലാമാമാങ്കത്തിന് ഇന്ന് തിരശീല വീഴും. 13 ഉപജില്ലകളിൽ നിന്നുള്ളവരാണ് മത്സരങ്ങളിൽ പങ്കെടുത്തത്. തീവ്രവാദവും നോട്ട് ക്ഷാമവും കാലുവാരലും മൊബൈൽഫോണിന്റെ ദുരുപയോഗവും മറ്റും പല മത്സരഇനങ്ങളിലും പ്രമയമായി.

സമാപനസമ്മേളനം ഇന്ന് വൈകുന്നേരം അഞ്ചിന് പി.സി. ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ് അധ്യക്ഷതവഹിക്കും. സി.എഫ്. തോമസ് എംഎൽഎ മുഖ്യ പ്രഭാഷണവും പ്രോഗ്രാം കൺവീനർ കെ.വി. അനീഷ് ലാൽ റിസൾട്ട് പ്രഖ്യാപനവും നടത്തും. ജില്ലാ പഞ്ചായത്ത് മെംബർമാരായ കെ. രാജേഷ്, മാഗി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, മെംബർമാരായ റോസമ്മ ആഗസ്തി, പി.കെ. അബ്ദുൾകരീം, മറിയാമ്മ ജോസഫ്, ജയിംസ് പി. സൈമൺ, സജിൻ വി. ടോംസ് ആന്റണി, കൃഷ്ണകുമാരി ശശികുമാർ, സുബിൻ സലിം തുടങ്ങിയവർ പ്രസംഗിക്കും. റിസപ്ഷൻ കമ്മിറ്റി കൺവീനർ സുധീർ ജി. കുറുപ്പ് സ്വാഗതവും സെന്റ് ഡൊമിനിക്സ് സ്കൂൾ ഹെഡ്മാസ്റ്റർ ബേബി ജോസഫ് നന്ദിയും പറയും.