താലൂക്ക് വികസന സമിതി യോഗം

12:32 AM Jan 06, 2017 | Deepika.com
കാഞ്ഞിരപ്പള്ളി: പൊതുജനങ്ങളുടെ ആവശ്യങ്ങളും പരാതികളും പരിശോധിച്ച് കാലതാമസം കൂടാതെ പരിഹാരം കാണുന്നതിനും ഭരണനേട്ടം യഥാസമയം ജനങ്ങളിൽ എത്തിക്കുന്നതിനുംവേണ്ടിയുള്ള താലൂക്ക് വികസന സമിതി യോഗം നാളെ രാവിലെ 10.30ന് കാഞ്ഞിരപ്പള്ളി മിനി സിവിൽസ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടക്കും. പൊതുജനങ്ങൾക്കു വിവിധ വകുപ്പുകളിലെ കാര്യങ്ങൾ സംബന്ധിച്ച് പരാതികൾ താലൂക്ക് ഓഫീസിലോ താലൂക്ക് വികസന സമിതിയിലോ ഹാജരാക്കാവുന്നതാണ്.