ആംബുലൻസ് വാടക പുനർനിർണയം

12:32 AM Jan 06, 2017 | Deepika.com
കോട്ടയം: ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദേശപ്രകാരം ആംബുലൻസ് വാടക പുനർനിർണയിക്കുന്നതിനുവേണ്ടി കോട്ടയം ജില്ലയിലെ എല്ലാ ആംബുലൻസ് ഉടമകളും അതാത് ആർടിഒ/ജോയിന്റ് ആർടിഒ ഓഫീസുമായി ബന്ധപ്പെട്ട് നിശ്ചിത മാതൃകയിലുള്ള ചോദ്യാവലി പൂരിപ്പിച്ച് 16–ന് മുമ്പായി നൽകണം. ചോദ്യാവലി എല്ലാ ആർടിഒ/ജോയിന്റ് ആർടിഒ ഓഫീസുകളിൽ ലഭ്യമാണെന്ന് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.