അവിശുദ്ധ കൂട്ടുകെട്ടെന്ന്

12:32 AM Jan 06, 2017 | Deepika.com
പാലാ: മുത്തോലി പഞ്ചായത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്–എം സ്‌ഥാനാർഥി വിജയിച്ചത് ഇടതുപക്ഷ വോട്ടുകൾ വിലയ്ക്കുവാങ്ങിയാണെന്ന് കോൺഗ്രസ് ജില്ലാ വൈസ്പ്രസിഡന്റ് ബിജു പുന്നത്താനം ആരോപിച്ചു. 294 വോട്ടുകൾ നേടിയ കോൺഗ്രസ് ശക്‌തി തെളിയിച്ചപ്പോൾ കഴിഞ്ഞ തവണ 239 വോട്ടുകൾ നേടിയ എൽഡിഎഫ് ഇത്തവണ കേവലം 43 വോട്ടുകളിലേക്കു ചുരുങ്ങിയതുകൊണ്ടാണ് കേരള കോൺഗ്രസിന് വാർഡിൽ വിജയിക്കാനായതെന്നും അവിശുദ്ധ കൂട്ടുകെട്ടാണ് തെരഞ്ഞെടുപ്പിൽ കണ്ടതെന്നും ബിജു പുന്നത്താനം പ്രസ്താവിച്ചു.