വോട്ടുകച്ചവടം അന്വേഷിക്കണമെന്ന്

12:32 AM Jan 06, 2017 | Deepika.com
പാലാ: കേരള കോൺഗ്രസ്–എമ്മിനെ പരാജയ പ്പെടുത്തുവാൻ സിപിഎം വോട്ടുകൾ കോൺഗ്രസിനു ചോർത്തിക്കൊടുത്തെന്നും വോട്ടുകച്ചവടം സംബന്ധിച്ച് സിപിഎം നടപടിയെപ്പറ്റി അന്വേഷിക്കണമെന്നും കേരള കോൺഗ്രസ്–എം ജനറൽ സെക്രട്ടറി ബേബി ഉഴുത്തുവാൽ ആവശ്യപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 238 വോട്ട് നേടി വിജയിച്ച എൽഡിഎഫിന് ഇത്തവണ 43 വോട്ട് മാത്രമാണ് ലഭിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്, എൽഡിഎഫിനെ സഹായിച്ചതിനുള്ള പ്രതിഫലമാണ് ഈ വോട്ടുകച്ചവടമെന്നും അദ്ദേഹം പറഞ്ഞു.