മുത്തോലിയിലെ വിജയം കേരള കോൺഗ്രസ്–എമ്മിന് ആവേശമായി

12:32 AM Jan 06, 2017 | Deepika.com
പാലാ: യുഡിഎഫ് മുന്നണി വിട്ടതിനുശേഷം കേരള കോൺഗ്രസ്–എം ഒറ്റയ്ക്ക് മത്സരിച്ച ആദ്യ തെരഞ്ഞെടുപ്പിലെ അട്ടിമറി വിജയം പാർട്ടിക്ക് ആവേശമായി. മുത്തോലി തെക്കുംമുറി വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണു പാർട്ടിയുടെ വിജയം. തെക്കുംമുറിയിലെ വിജയത്തോടെ മുത്തോലിയിൽ കേരള കോൺഗ്രസ്–എമ്മിന് ഒറ്റയ്ക്ക് ഭരിക്കുന്നതിന് ഭൂരിപക്ഷവും ലഭിച്ചു. യുഡിഎഫിലെ ഐക്യത്തിനുവേണ്ടിയായിരുന്നു കേരള കോൺഗ്രസ്–എമ്മിന് ഒറ്റയ്ക്ക് ഭൂരിപക്ഷമു ണ്ടായിരുന്ന തെക്കുംമുറി വാർഡ് വർഷങ്ങളോളം ഘടകകക്ഷികൾക്ക് വിട്ടു നൽകിയതെന്നു പാർട്ടി ജില്ലാ പ്രസിഡന്റ് ഇ.ജെ. ആഗസ്തി പറഞ്ഞു.

വിജയിച്ച സ്‌ഥാനാർഥി പി.ആർ. ശശിക്ക് പാർട്ടി പ്രവർത്തകർ വൻസ്വീകരണം നൽകി. കേരള കോൺഗ്രസ്–എം മണ്ഡലം പ്രസിഡന്റ് ടോബിൻ കണ്ടനാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗം ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്തു. ഫിലിപ്പ് കുഴികുളം, പഞ്ചായത്ത് പ്രസിഡന്റ് മിനി മനോജ്, രാജൻ മുണ്ടമറ്റം, ജോസ് പാലമറ്റം, ജെസി പെരുവേലിൽ, തോമസ് വട്ടക്കൊട്ടയിൽ, തോമസ് ആന്റണി, ബേബി കുഴുപ്പിൽ, ആന്റണി പെരുകിലക്കാട്ട്, ദേവസ്യ ഇളംതോട്ടം, അപ്പച്ചൻ പരത്തനാൽ, സണ്ണി ചൊള്ളനാൽ, ഒ.ജെ. ജോസഫ് ഒറ്റമാക്കൽ, ബിബിൻ കളത്തുപ്പുല്ലാട്ട്, ഷിബു മണലേൽ, ഗോപാലൻ ഇളംതോട്ടം എന്നിവർ പ്രസംഗിച്ചു. പാർട്ടി പ്രവർത്തകർ മുത്തോലിയിൽ പ്രകടനവും നടത്തി.