കാട്ടാന ആക്രമണം: നഷ്‌ടപരിഹാരംനൽകണമെന്ന് ഇബ്രാഹിംകുട്ടി കല്ലാർ

12:05 AM Jan 06, 2017 | Deepika.com
ശാന്തൻപാറ: കാട്ടാന ആക്രമണത്തിൽ വീട് നഷ്‌ടപ്പെടുന്നവർക്ക് അഞ്ചുലക്ഷം രൂപയെങ്കിലും നഷ്‌ടപരിഹാരം നൽകണമെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ആവശ്യപ്പെട്ടു.

പൂപ്പാറ മുള്ളംതണ്ട് മേഖലയിലെ കാട്ടാന തകർത്ത വീടുകൾ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകായിരുന്നു അദേഹം.

കാട്ടാന അക്രമണം രൂക്ഷമായ ഈ പ്രദേശത്തേക്ക് അധികൃതരുടെ കൂടുതൽ ശ്രദ്ധയുണ്ടാകണം. വനംവകുപ്പിന്റെ ഭാഗത്തുനിന്നും കുറച്ചുകൂടി കാര്യക്ഷമായ പ്രവർത്തനങ്ങൾ ഉണ്ടാകണമെന്നും ജില്ലാകളക്ടർ, ഡിഎഫ്ഒ അടക്കമുള്ളവർ ഈ മേഖലയിലെത്തി സ്‌ഥതി വിലയിരുത്തണമെന്നും ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.

ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ പൂപ്പാറ, മുള്ളംതണ്ട്, ചെമ്പാല മേഖലകളിലെ കാട്ടാന തകർത്ത ആറോളം വീടുകൾ ഡിസിസി പ്രസിഡന്റ് സന്ദർശിച്ചു. ഉടുമ്പൻചോല ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബെന്നി തുണ്ടത്തിൽ, മണ്ഡലം പ്രസിഡന്റ് എസ്. വനരാജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു വട്ടമറ്റം, ഡിസിസി അംഗങ്ങളായ പി.എസ്. വില്ല്യം, കെ.ജി. സുനിൽ കുമാർ, പഞ്ചായത്ത് മെമ്പർ ഗിത വരദരാജൻ തുടങ്ങിയവരും പ്രസിഡന്റിനോടൊപ്പമുണ്ടായിരുന്നു.