രാഷ്ട്രീയ നിലപാടുകൾക്കുള്ളഅംഗീകാരം: എംപി

12:05 AM Jan 06, 2017 | Deepika.com
ചെറുതോണി: ജനപക്ഷ രാഷ്ട്രീയ നിലപാടുകൾക്കുള്ള അംഗീകാരമാണ് ഉപാധിരഹിത പട്ടയം നൽകാനുള്ള സർക്കാർ തീരുമാനമെന്നും എൽഡിഎഫ് ഗവൺമെന്റിന്റേതു ധീരമായ നടപടിയെന്നും ജോയ്സ് ജോർജ് എംപി. മുൻ സർക്കാർ ചെയ്തുകൂട്ടിയ തെറ്റുകൾ തിരുത്താനുള്ള ഈ സർക്കാരിന്റെ തീരുമാനം സമീപകാലത്ത് മലയോര ജനത സ്വീകരിച്ച പൊതുനിലപാടിനുള്ള അംഗീകാരം കൂടിയാണ് സർക്കാർ തീരുമാനമെന്നും എംപി അറിയിച്ചു.