ജില്ലാ കമ്മിറ്റി

12:05 AM Jan 06, 2017 | Deepika.com
കട്ടപ്പന: വിഎസ്ഡിപി ജില്ലാസമ്മേളനത്തിനു മുന്നോടിയായുള്ള മേഖല സംഗമങ്ങൾ നടത്തും. എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടിന് ഏലപ്പാറ പഞ്ചായത്ത് സ്കൂൾ ഗ്രൗണ്ടിൽനിന്നും ടൗണിലേക്കു റാലി നടത്തും. തുടർന്നു നടക്കുന്ന യോഗം മന്ത്രി എം.എം. മണി ഉദ്ഘാടനംചെയ്യും. വിഎസ്ഡിപി ജില്ലാപ്രസിഡന്റ് കെ.ടി. മർക്കോസ് അധ്യക്ഷത വഹിക്കും.

പത്രസമ്മേളനത്തിൽ ജില്ലാപ്രസിഡന്റ് കെ.ടി. മർക്കോസ്, ജനറൽ സെക്രട്ടറി ജോൺസൺ വാഗമൺ, വൈസ്പ്രസിഡന്റ് കെ.ഡി. വർഗീസ് മ്ലാമല, ജോയിന്റ് സെക്രട്ടറി ജയിംസ് മ്ലാമല, ജയൻ ഉണ്ണിച്ചെടിക്കാട് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.