പുനർജനി പദ്ധതിക്ക് ഇന്ന്ജില്ലാ ആശുപത്രിയിൽ തുടക്കം

12:05 AM Jan 06, 2017 | Deepika.com
ചെറുതോണി: സംസ്‌ഥാന സർക്കാർ നടപ്പിലാക്കുന്ന നവകേരള പദ്ധതിയുടെ ഭാഗമായി പുനർജനി പദ്ധതി ജില്ലാആശുപത്രിയിൽ ഇന്ന് തുടങ്ങും. ആതുരാലയങ്ങളിലെ അടിസ്‌ഥാന സൗകര്യങ്ങൾ പുർജീവിപ്പിക്കുവാൻ എൻഎസ്എസ് ടെക്നിക്കൽ സെൽ നടപ്പിലാക്കുന്ന പദ്ധതിയാണ് പുനർജനി.

സംസ്‌ഥാനത്തിന്റെ വിവിധ മേഖലകളിലെ പോളിടെക്നിക്, എൻജിനിയറിംഗ് കോളജുകളിൽനിന്ന് തെരെഞ്ഞെടുക്കപ്പെട്ട നൂറിലധികം ടെക്നിക്കൽ വിദ്യാർഥികൾ വിദഗ്ധ അധ്യാപകരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ ആശു്പത്രിയിലെ ഉപേക്ഷിച്ച ഉപകരണങ്ങൾ അറ്റകുറ്റപണികൾ നടത്തി ഉപയോഗയോഗ്യമാക്കി നൽകും. അറുപതുലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളാണ് ജില്ലാ ആശുപത്രിയിൽ ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ടിട്ടുളളത്. ക്യാമ്പ് 12–ന് അവസാനിക്കും. ക്യാമ്പിന് എൻഎസ്എസ് ടെക്നിക്കൽ സെൽ സംസ്‌ഥാന കോ– ഓർഡിനേറ്റർ അബ്ദുൾ ജബാർ അഹമ്മദ് നേൃത്വംനൽകും.