കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന്

11:35 PM Jan 05, 2017 | Deepika.com
മങ്കൊമ്പ്: വെളിയനാട് ഗ്രാമപഞ്ചായത്തിൽ അതിരൂക്ഷമായിരിക്കുന്ന കുടിവെള്ളക്ഷാമത്തിനു പരിഹാരം കാണണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് വെളിയനാട് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. കെഎസ്ടിപി, വാട്ടർ അഥോറിറ്റി എന്നിവയുടെ അനാസ്‌ഥയാണ് കുടിവെള്ളക്ഷാമത്തിനു കാരണം. തിരുവല്ലയിൽ നിന്ന് വെളിയനാട്ടേയ്ക്കുള്ള പൈപ്പുലൈൻ തകരുന്നതാണ് പ്രതിസന്ധിക്ക് കാരണമാകുന്നത്. കേടുപാടുകൾ സംഭവിക്കുമ്പോൾ പരിഹരിക്കാൻ കെഎസ്ടിപിയോ, വാട്ടർ അഥോറിറ്റിയോ തയാറാകണം. കുടിവെള്ളവിതരണം തകരാറിലായിട്ട് ഒരുമാസം പിന്നിടുകയാണെന്നും പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.