ദർശന തിരുനാൾ

11:35 PM Jan 05, 2017 | Deepika.com
ചേർത്തല: വാരനാട് ലിസ്യുനഗർ ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മധ്യസ്‌ഥയായ വിശുദ്ധ കൊച്ചുത്രേസ്യായുടെ ദർശന തിരുനാളിനു ഇന്നു കൊടിയേറും.

രാവിലെ 6.30നു ആഘോഷമായ പാട്ടുകുർബാന–ഫാ.ജോൺസൺ ഇലവുംകുടി, ഫാ. ജോർജ് കാച്ചപ്പള്ളി, ഫാ. തോമസ് കരിയിൽ. തുടർന്ന് ആരാധന. വൈകുന്നേരം 4.15നു ആരാധന, സമാപനശുശ്രൂഷ– ഫാ. ജോയി മുട്ടത്തിൽ. തുടർന്ന് ദിവ്യകാരുണ്യസന്ദേശം,ദിവ്യകാരുണ്യ പ്രദക്ഷിണം–റവ. ഡോ. പോൾ വി. മാടൻ. തുടർന്ന് തിരുനാൾ കൊടിയേറ്റ്–വികാരി ഫാ. ജയ്സൺ വിഴിക്കപാറ മുഖ്യകാർമികത്വം വഹിക്കും. ഏഴിനു വേസ്പരദിനം. രാവിലെ 6.30നു ദിവ്യബലി. വൈകുന്നേരം അഞ്ചിനു രൂപം വെഞ്ചരിപ്പ്, ലദീഞ്ഞ്– ഫാ. ഐസക് ഡാമിയൻ പൈനുങ്കൽ. തുടർന്ന് ആഘോഷമായ പാട്ടുകുർബാന– ഫാ. ടോസി നികർത്തിൽ സിഎംഐ. വചനസന്ദേശം–ഫാ. ബിജു പെരുമായൻ. തുടർന്ന് പ്രസുദേന്തിവാഴ്ച, ആഘോഷമായ പ്രദക്ഷിണം, കപ്ലോൻ വികാരി വാഴ്ച. എട്ടിനു തിരുനാൾദിനം. രാവിലെ 6.30നു ദിവ്യബലി. വൈകുന്നേരം 4.30നു ആഘോഷമായ തിരുനാൾ പാട്ടുകുർബാന– ഫാ. ജെയിംസ് തൊട്ടിയിൽ, ഫാ. ജോബി തെക്കേവയലുങ്കൽ സിഎസ്ടി,ഫാ. ടോസി നികർത്തിൽ സിഎംഐ. വചനസന്ദേശം–ഫാ. സണ്ണി കളപ്പുരയ്ക്കൽ. തുടർന്ന് പരിശുദ്ധകുർബാനയുടെ ആശീർവാദം, ഭക്‌തിനിർഭരമായ പ്രദക്ഷിണം.