കൺവൻഷൻ

11:35 PM Jan 05, 2017 | Deepika.com
എടത്വ: മുട്ടാർ സെന്റ് ജോർജ് ഇടവകയിൽ ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന അഭിഷേകാഗ്നി കൺവൻഷൻ 21 മുതൽ 25വരെ തീയതികളിൽ വൈകുന്നേരം നാലുമുതൽ 8.30 വരെ നടക്കും. രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടറും ചങ്ങനാശേരി അതിരൂപതാ വികാരി ജനറാളുമായ റവ. ഡോ. മാണി പുതിയിടം ഉദ്ഘാടനം നിർവഹിക്കും. ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്താ മാർ ജോസഫ് പെരുന്തോട്ടം സമാപനസന്ദേശം നൽകും.