ജപമാല റാലിയും കാൽനാട്ടുകർമവും നാളെ

03:16 AM Jan 05, 2017 | Deepika.com
രാജപുരം: പനത്തടി, രാജപുരം ഫൊറോനകളുടെ നേതൃത്വത്തിൽ 11 മുതൽ 15വരെ രാജപുരം സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന രാജപുരം ബൈബിൾ കൺവെൻഷന് ഒരുക്കങ്ങളായി. കള്ളാർ, ചുള്ളിക്കര ദേവാലയങ്ങളിൽ നിന്നു രാജപുരം കൺവെൻഷൻ ഗ്രൗണ്ടിലേക്കു ജപമാല റാലിയും തുടർന്നു കാൽനാട്ടുകർമവും നാളെ നടക്കും. വൈകുന്നേരം 4.30ന് കള്ളാർ, ചുള്ളിക്കര ദേവാലയങ്ങളിൽ നിന്നു ജപമാല റാലി ആരംഭിക്കും. ഇടുക്കിയിലെ മരിയൻ ധ്യാന കേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളൻമനാലിന്റെ നേതൃത്വത്തിലുള്ള ടീമാണ് അഞ്ചു ദിവസങ്ങളിലായി നടക്കുന്ന കൺവെൻഷൻ നയിക്കുന്നത്.