റോട്ടറി സ്പെഷൽ സ്കൂളിൽ എം.ബി. മൂസ സ്മാരക ബ്ലോക്ക് ശിലാസ്‌ഥാപനം നാളെ

03:16 AM Jan 05, 2017 | Deepika.com
കാഞ്ഞങ്ങാട്: റോട്ടറി എംബിഎം ചാരിറ്റബിൾ ട്രസ്റ്റിനു കീഴിൽ ആനന്ദാശ്രമം റോട്ടറി വില്ലേജിൽ പ്രവർത്തിച്ചുവരുന്ന റോട്ടറി സ്പെഷൽ സ്കൂളിനോടനുബന്ധിച്ച് മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി പുനരധിവാസത്തിനും ഫിസിയോതെറാപ്പിക്കുമുള്ള പ്രത്യേക കേന്ദ്രം ആരംഭിക്കുന്നു. റോട്ടറി എംബിഎം ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്‌ഥാപക കോ–ചെയർമാനായിരുന്ന എം.ബി. മൂസ ഹാജിയുടെ കുടുംബമാണ് പ്രത്യേക ബ്ലോക്ക് പണിതു നൽകുന്നത്. പുതിയ ബ്ലോക്കിന്റെ ശിലാസ്‌ഥാപനം നാളെ രാവിലെ 10ന് കർണാടക ആരോഗ്യമന്ത്രി യു.ടി. ഖാദർ നിർവഹിക്കും. ജില്ലാ പഞ്ചായത്തു പ്രസിഡന്റ് എ.ജി.സി. ബഷീർ എം.ബി. മൂസഹാജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് പി. ദാമോദരൻ വിശിഷ്‌ടാതിഥിയാകും.

കെ.പി. കുഞ്ഞിമൂസ അനുസ്മരണ പ്രഭാഷണംനടത്തും. മാനേജിംഗ് ട്രസ്റ്റി ഡോ. എം.ആർ. നമ്പ്യാർ അധ്യക്ഷത വഹിക്കും. ട്രസ്റ്റ് അംഗം എം.ബി.എം. അഷറഫ്, സ്കൂൾ പ്രിൻസിപ്പൽ ബീന സുകു എന്നിവരും വിവിധ സംഘടനാ നേതാക്കളും പ്രസംഗിക്കും. പിടിഎ പ്രസിഡന്റ് ടി. മുഹമ്മദ് അസ്്ലം സ്വാഗതവും ഡയറക്ടർ എം.സി. ജേക്കബ് നന്ദിയും പറയും.