യാഷ്മിതയ്ക്ക് സ്വീകരണം നൽകി

03:16 AM Jan 05, 2017 | Deepika.com
കാസർഗോഡ്: മലേഷ്യയിലെ ക്വലലംപൂരിൽ നടന്ന ഏഷ്യൻ ജൂണിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമംഗം ബെള്ളൂരിലെ യാഷ്മിതയ്ക്ക് കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ ഉജ്വലസ്വീകരണം. കുമ്പഡാജെ പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമത്ത് സുഹറ, ബെള്ളൂർ പഞ്ചായത്ത് വൈസ്പ്രസിഡന്റ് പുരുഷോത്തമൻ, ജില്ലാ പഞ്ചായത്തംഗം കെ.ശ്രീകാന്ത്, പഞ്ചായത്തംഗങ്ങളായ മാലതി ജെ.റായ്, എൻ.എ.മനോഹര ചന്ദ്രശേഖരറൈ, എം.ശ്രീധര, കുണ്ടാർ രവീശതന്ത്രി എന്നിവരും യാഷ്മിതയെ സ്വീകരിക്കാനെത്തി. പരിശീലകൻ ശശികാന്ത് ബല്ലാളും ഒപ്പമുണ്ടായിരുന്നു. റെയിൽവേ സ്റ്റേഷനിൽ നിന്നും തുറന്ന ജീപ്പിലാണ് യാഷ്മിതയെ നാട്ടിലേയ്ക്ക് ആനയിച്ചത്.

സുബ്ബണ്ണ നായിക്ക്–സുമതി ദമ്പതികളുടെ മകളായ യാഷ്മിത അഗൽപ്പാടി എസ്എപിഎച്ച്എസ്എസിലെ പ്ലസ്വൺ സയൻസ് വിദ്യാർഥിനിയാണ്. മറാട്ടി പട്ടികഗോത്രവർഗവിഭാഗത്തിൽപ്പെട്ട യാഷ്മിതയ്ക്ക് മത്സരത്തിൽ പങ്കെടുക്കാൻ പട്ടികവർഗവികസന വകുപ്പ് 50,000 രൂപ അനുവദിച്ചിരുന്നു.