അജാനൂർ അർബൻ സർവീസ് സഹകരണ സംഘം നിക്ഷേപസംഗമം

03:16 AM Jan 05, 2017 | Deepika.com
കാഞ്ഞങ്ങാട്: നോട്ട് നിരോധനത്തിനുശേഷം സഹകരണമേഖല നേരിടുന്ന പ്രയാസങ്ങൾ വിശദീകരിക്കുന്നതിനും നിക്ഷേപകരുടെ ആശങ്കകൾ അകറ്റുന്നതിനും അജാനൂർ അർബൻ സർവീസ് സഹകരണ സംഘം ഇടപാടുകാരുടെ സംഗമം നടത്തി. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ കെ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് വി.കമ്മാരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഹമീദ് ചേരക്കാടത്ത്, ഷീബ ഉമ്മർ, അബ്ദുൾകരീം, സംഘം ഡയറക്ടർമാർ, ജീവനക്കാർ, സഹകാരികൾ എന്നിവർ പങ്കെടുത്തു. ഡയറക്ടർ വി.എം.ജയദേവൻ സ്വാഗതവും സംഘം സെക്രട്ടറി കെ.മാലിനി നന്ദിയും പറഞ്ഞു.