പാതയോരങ്ങളിലെ മദ്യഷാപ്പുകൾ പൂട്ടണം: മദ്യവിരുദ്ധ ജനകീയ മുന്നണി

03:16 AM Jan 05, 2017 | Deepika.com
കാഞ്ഞങ്ങാട്: ദേശീയ–സംസ്‌ഥാന പാതയോരങ്ങളിലെ മദ്യഷാപ്പുകൾ അടച്ചുപൂട്ടണമെന്ന കോടതി വിധി നടപ്പിലാക്കണമന്ന് മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ലാ കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാർ റിവ്യു പെറ്റിഷനുമായി മുന്നോട്ടു പോകരുതെന്നും മദ്യ വിഷയത്തിൽ തദ്ദേശ ഭരണസ്‌ഥാപനങ്ങൾക്കുള്ള അധികാരങ്ങൾ അട്ടിമറിക്കരുതെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്‌ഥാന ജനറൽ കൺവീനർ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അബ്ദുൾ അസീസ് അഷ്റഫി പാണത്തൂർ അധ്യക്ഷത വഹിച്ചു.

ഭാരവാഹികൾ: കെ.വി. രാഘവൻ(ചെയർമാൻ), രാമകൃഷ്ണൻ മോനാച്ച (വൈസ് ചെയർമാൻ), പി.നാരായണി, കെ.എസ്. കീർത്തിമോൻ, ഇസ്മായിൽ മൗലവി (കൺവീനർമാർ), സി.പി. രാജീവൻ, അബ്ദുൾ അസീസ് കൊളവയൽ, സി.എ. യൂസഫ് (ജോയിന്റ് കൺവീനർമാർ), ആയിഷ മുഹമ്മദ്(ട്രഷറർ).