ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കുടുംബശ്രീയുടെ കൈയൊപ്പ്

03:16 AM Jan 05, 2017 | Deepika.com
ഭീമനടി: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധയൂന്നി വെസ്റ്റ് എളേരി കുടുംബശ്രീ അംഗങ്ങളുടെ മാതൃക. പഞ്ചായത്തിലെ എല്ലാ കുടുംബശ്രീ അംഗങ്ങളും നിശ്ചിത തുക മാറ്റിവച്ചാണ് നിർധന രോഗികളെ ഉൾപ്പെടെ സഹായിക്കുന്നത്. ഇതിനോടകം 25ലേറെപേർക്കു സഹായം നൽകി. ഇന്നലെ നടന്ന ചടങ്ങിൽ 10 പേർക്ക് 58,000 രൂപ സഹായധനമായി നൽകി. പഞ്ചായത്തു പ്രസിഡന്റ് പ്രസീത രാജൻ സഹായ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് എ.അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ചെയർപേഴ്സൺ പി.സതി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ.സുകുമാരൻ എന്നിവർ പ്രസംഗിച്ചു.