പുൽപ്പള്ളി: പെരിക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ക്വിസ് റിയാലിറ്റി ഷോയും സാംസ്കാരിക സദസും സാംസ്കാരിക സമ്മേളനവും ഏഴിന് രാവിലെ ഒന്പതിന് കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും.
വിജയികൾക്ക് പൂർവാധ്യാപികമാരായ സരോജിനി, ലീല എന്നിവരുടെ സ്മരണാർഥം ഏർപ്പെടുത്തിയ സമ്മാനങ്ങൾ വിതരണം ചെയ്യും. പി.എസ്. കലേഷ്, പ്രിൻസിപ്പൽ എം.ആർ. രവി, ജോയി ജോസഫ്, ജീൻസ് ജോസഫ് മുകുളേൽ, പി.എം. വിജയകുമാർ, കെ.എം. ബാലനാരായണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ക്വിസ് റിയാലിറ്റി ഷോ ഏഴിന്
01:24 AM Jan 05, 2017 | Deepika.com