ഈ മാസം ഒന്നിന് രാവിലെ നടന്ന കുർബാന ശുശ്രൂഷയ്ക്ക് ദീർഘകാലം ഇടവകയുടെ വികാരിയായി സേവനമനുഷ്ഠിച്ച ഗീവർഗീസ് അരൂപാലാ കോർഎപ്പിസ്കോപ്പ മുഖ്യ കാർമികത്വം വഹിച്ചു. സഹവികാരിമാർ സഹകാർമികത്വം വഹിച്ചു.
ശുശ്രൂഷയ്ക്ക് ശേഷം കൂടിയ പൊതുസമ്മേളനത്തിൽ ഇടവകയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ കിക്ക് ഓഫ് കർമം നടത്തപ്പെട്ടു. ഇടവക സഹവികാരി റവ. ഫാ. രാജേഷ് ജോൺ എല്ലാവർക്കും സ്വാഗതം ആശംസിച്ചു.
ഇടവക വികാരി റവ.ഫാ. പി.എം .ചെറിയാൻ, സഹ വികാരിമാരായ റവ. ഫാ. മാമ്മൻ മാത്യു, റവ. ഫാ ക്രിസ്റ്റഫർ മാത്യു, ജൂബിലി കൺവീനർ മനോജ് മാത്യു, സെക്രട്ടറി തോമസ് ഐപ്പ്, ട്രസ്റ്റി മാത്യു ജോർജ്, മറ്റു കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സമ്മേളനത്തിന് നേതൃത്വം നൽകി.
വികാരി റവ.ഫാ. പി.എം ചെറിയാൻ തന്റെ അധ്യക്ഷ പ്രസംഗത്തിൽ ഇടവക ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റി പ്രവർത്തങ്ങളെ കുറിച്ച് വിവരിച്ചു. ഒരു വർഷത്തിനുള്ളിൽ നടത്തുവാൻ ഉദേശിക്കുന്ന നിരവധി ചാരിറ്റി പ്രവർത്തനങ്ങളെ പറ്റിയും വിവരിച്ചു.
തുടർന്ന് ഫാ. അരൂപാല സുവർണ ജൂബിലി പരിപാടികൾ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ഫോർട്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ്, സ്റ്റാഫോർഡ് സിറ്റി മേയറും ഇടവകാംഗവുമായ കെൻ മാത്യു എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
തുടർന്ന് വികാരി റവ. ഫാ. പി,.എം ചെറിയാൻ ജൂബിലി പ്രോമോ വീഡിയോ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. 1974 സെപ്റ്റംബറിൽ കുറച്ചു കുടുംബങ്ങളുമായി ആരംഭിച്ച് ഇപ്പോൾ 350ൽ പരം കുടുംബങ്ങളുമായി വളർന്ന ഇടവക വൈവിധ്യമാർന്ന പരിപാടികളും പദ്ധതികളുമാണ് സുവർണ ജൂബിലിയോടനുബന്ധിച്ച് ആവിഷ്ക്കരിച്ചിട്ടുള്ളത്.
ജൂബിലി പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ജൂബിലി കമ്മിറ്റിയും പ്രവർത്തിച്ചു വരുന്നു. റവ.ഫാ. ക്രിസ്റ്റഫർ മാത്യു നന്ദി പ്രകാശിപ്പിച്ചു. ഇടവക സെക്രട്ടറി തോമസ് ഐപ്പ് എംസിയായി പരിപാടികൾ നിയന്ത്രിച്ചു.