ന്യൂയോർക്ക്: കാനഡയിലെ കാട്ടുതീയിൽ നിന്ന് പുക പടരുന്ന സാഹചര്യത്തിൽ ന്യൂയോർക്ക് നഗരത്തിലെയും ട്രൈ-സ്റ്റേറ്റിലെയും നിവാസികൾ വെള്ളിയാഴ്ച അനാവശ്യമായി വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്.
ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ മാസ്ക് ധരിച്ച് പുറത്തിറങ്ങണമെന്നും സംസ്ഥാനം ഇതിനായി ഒരു ദശലക്ഷം എൻ-95 മാസ്കുകൾ നിർമ്മിക്കുമെന്ന് ന്യൂയോർക്ക് ഗവർണർ കാത്തി ഹോചുൽ പറഞ്ഞു.
പുകയണയ്ക്കാനുള്ള ശ്രമം മൂന്നാം ദിവസവും തുടരുകയാണ്. പുക ആളുകളുടെ ദൈനംദിന ജീവിതത്തെ തടസപ്പെടുത്തിയെന്നും അധികൃതർ അറിയിച്ചു.
അതേസമയം, കാനഡയില്‍ കാട്ടുതീ ഇതിനോടകം വന്‍ നാശം വിതച്ചിട്ടുണ്ട്. പത്ത് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ കാട്ടുതീയാണ് ഇത്.
പുകയിൽ മൂടി ന്യൂയോർക്ക്; വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്
11:30 AM Jun 09, 2023 | Deepika.com